വണ്ടൂരില്‍ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍

salmathmurder
SHARE

മലപ്പുറം വണ്ടൂരില്‍ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അന്‍പത്തിരണ്ടുകാരി നടുവത്ത് ചേന്ദംകുളങ്ങര വരിച്ചാലില്‍ സല്‍മത്താണ് വെട്ടേറ്റു മരിച്ചത്. മകളുടെ ഭര്‍ത്താവ് കല്ലിടുമ്പ് സ്വദേശി സമീര്‍ പൊലീസ് കസ്റ്റഡിയില്‍.

വൈകിട്ട് നാലിന് വീട്ടില്‍വച്ച് സമീര്‍ സല്‍മത്തിനെ ക്രൂരമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ സല്‍മത്ത് മരിച്ചു.  മകള്‍ സജ്നയുടെ ഭര്‍ത്താവ് സമീര്‍ കാലങ്ങളായി സല്‍മത്തിന്‍റെ വീട്ടിലാണ് താമസം. മദ്യത്തിനും ലഹരിക്കും അടിമയായ സമീര്‍ ഭാര്യ സജ്നയേയും ഭാര്യാമാതാവ് സല്‍മത്തിനേയും മര്‍ദിക്കുന്നത് പതിവാണ്. 

സംഭവ സ്ഥലത്തു നിന്നു തന്നെ വണ്ടൂര്‍ പൊലീസ് പ്രതി സമീറിനെ കസ്റ്റഡിയില്‍ എടുത്തു. ഭാര്യയേയും കുടുംബത്തേയും ഉപദ്രവിക്കുന്നതിന്‍റെ പേരില്‍ സമീറിനെതിരെ വേറേയും കേസുകളുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

MORE IN Kuttapathram
SHOW MORE