കോഴിമാലിന്യം ശേഖരിക്കുന്നതില്‍ തര്‍ക്കം; താമരശേരിയില്‍ കോഴിക്കട ഉടമയ്ക്കും ബന്ധുവിനും മര്‍ദനം

thamarashery-attack
SHARE

കോഴിക്കോട് താമരശേരിയില്‍ കോഴിക്കട ഉടമയ്ക്കും ബന്ധുവിനും മര്‍ദനം. ഡി.െെവ.എഫ്.െഎ നേതാവിന്‍റെ നേതൃത്വത്തിലുള്ള അമ്പതംഗ സംഘമാണ്  മര്‍ദിച്ചതെന്ന് പരുക്കേറ്റ മഞ്ചു ചിക്കന്‍ സ്റ്റാള്‍ ഉടമ റഫീക്ക് പറഞ്ഞു. കോഴിമാലിന്യം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി തുടരുന്ന തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്

ഞായറാഴ്ച രാത്രി അമ്പായത്തോട് വെച്ചായിരുന്നു റഫീക്കിനെയും ബന്ധുവായ ഡാനീഷിനേയും  സംഘം ആക്രമിച്ചത്. ഒരു വര്‍ഷം മുമ്പ് തന്റ വാഹനം കോഴിമാലിന്യം ശേഖരിക്കുന്ന അമ്പായത്തോട്ടിലെ ഒരു സ്ഥാപനത്തിന്റ ആളുകള്‍ പിടിച്ചെടുത്തിരുന്നുവെന്ന് റഫീക്ക് പറയുന്നു. അവരല്ലാതെ മറ്റാരും മാലിന്യം ശേഖരിക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു ഇത്.

താമരശേരി പഞ്ചായത്ത് കോഴിക്കടകളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ അനുമതി തന്നതോടെ വണ്ടി തിരിച്ചെടുക്കാന്‍ ചെന്നെങ്കിലും തന്നില്ല. തിരിച്ചുവരുമ്പോള്‍ ആളുകള്‍ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് പിന്‍വലിക്കാന്‍ ശ്രമം നടക്കുന്നതായും റഫീക്ക് പറയുന്നു. പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

chicken shop owner and his relative were beaten up

MORE IN Kuttapathram
SHOW MORE