വിളിച്ചാല്‍ വിളിപ്പുറത്ത് മദ്യമെത്തിക്കും; 18 ലീറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

idukki-liquor-1
SHARE

ഉടുമ്പൻചോല ചെമ്മണ്ണാറിൽ മൊബൈൽ മദ്യ വില്‍പന നടത്തിയ ആൾ അറസ്റ്റിൽ. ചെമ്മണ്ണാർ കൊച്ചുപുരക്കൽ സിജോ അബ്രഹാമാണ് എക്സൈസിന്റെ പിടിയിലായത്. 18 ലീറ്റർ മദ്യവും വില്പനക്കായി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തു പിടിച്ചെടുത്തു.

ലോക് സഭാ ഇലക്ഷൻ  സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഉടുമ്പൻഞ്ചോല എക്സൈസ് റേഞ്ച് സംഘം ചെമ്മണ്ണാർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബീവറേജോസുകളിൽ നിന്നും വൻതോതിൽ മദ്യം ശേഖരിച്ചുവച്ച് ഉടുമ്പൻചോലയിലും പരിസരപ്രദേശങ്ങളിലും ആവശ്യാനുസരണം വിൽപ്പന നടത്തുകയായിരുന്നു.ആവശ്യക്കാർക്ക് മൊബൈലിൽ വിളിച്ചാൽ ഉടൻ തന്നെ ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തി വിൽപ്പന നടത്തുന്നതാണ് സി ജോയുടെ പതിവ്. ഡ്രൈഡേ ദിവസമായ ഒന്നാം തീയതി അര ലിറ്ററിന് 700 രൂപ നിരക്കിൽ വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് വാഹനമടക്കം പിടിയിലായത്.

18 ലിറ്റർ മദ്യവും മദ്യം ശേഖരിച്ചു വച്ച് വിൽപ്പന നടത്തിയിരുന്ന ആപേ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.എക്സൈസ് ഇൻസ്പെക്ടർ കെ വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഉദ്യോഗസ്ഥരായ  പി ജി രാധാകൃഷ്ണൻ , നൗഷാദ് എം, മീരാൻ കെ എസ് ,ജോഷി വി ജെ , അരുൺ എം എസ്, രേഖ ജി എന്നിവരും പങ്കെടുത്തു.. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

liquor seized in idukki one held 

MORE IN Kuttapathram
SHOW MORE