ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

adimaly-pocso-2
SHARE

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി ഒഴിവിത്തടം സ്വദേശി രഞ്ജിത്ത് ജോർജാണ് അറസ്റ്റിലായത്. കേസിൽ അഞ്ച് പേർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം അടിമാലി പൊലീസ് കേസെടുത്തു. പതിനാലുകാരിയെ കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കോതമംഗലത്ത് നിന്നും പെൺകുട്ടിയെ കണ്ടെത്തി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനത്തിനിരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. ഒരു വർഷത്തിനിടെ രണ്ട് പേർ പീഡിപ്പിച്ചെന്നും മറ്റുള്ളവർ പ്രതികൾക്ക് സഹായം ചെയ്‌തെന്നുമാണ് പെൺകുട്ടിയുടെ മൊഴി. 

സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികൾ പെൺകുട്ടിയെ പരിചയപ്പെട്ടത്.  കേസിൽ പ്രായപൂർത്തിയാകത്ത രണ്ട് പേരെ ചോദ്യം  ചെയ്ത് വരികയാണ്. കേസിലുൾപ്പെട്ട എറണാകുളം മലപ്പുറം സ്വദേശികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. പോക്സോയിലെ വിവിധ വകുപ്പുകൾപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത് ചൈൽഡ് ലൈന്റെ സംരക്ഷണയിലാണ് പെൺകുട്ടിയുള്ളത്. കേസിൽ അറസ്റ്റിലായ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു.

Idukki pocso case arrest

MORE IN Kuttapathram
SHOW MORE