പാമ്പാടിയില്‍ സഹകരണ ബാങ്കിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണശ്രമം

kottayam-pampady-theft-3
SHARE

കോട്ടയം പാമ്പാടി കോത്തലയിലും പരിസര പ്രദേശങ്ങളിലും മോഷണശ്രമം. കൂരോപ്പട സർവ്വീസ് സഹകരണ ബാങ്കിലും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലാണ്  മോഷണശ്രമം നടന്നത്. പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

പാമ്പാടിയിലും പരിസരപ്രദേശങ്ങളിലും സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് മോഷണശ്രമം നടന്നത്.കൂരോപ്പട സർവ്വീസ് സഹകരണ ബാങ്കിൻ്റെ  ഷട്ടറിന്റെ പൂട്ട്   തകർത്തു. ബാങ്കിന്റെ സിസിടിവി ക്യാമറ തിരിച്ച് വച്ചാണ് പൂട്ട് തകർത്തത്. ബാങ്കിന്റെ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് മോഷ്ടാക്കൾ അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടമായിട്ടില്ല.

ഒരു മാസം മുമ്പ് സമാന രീതിയിൽ പാമ്പാടി ആലാമ്പള്ളിയിൽ പ്രവർത്തിക്കുന്ന നന്ദന മെഡിക്കൽസിൽ മോഷണം നടന്നിരുന്നു. അന്ന് 6000 രുപയോളം നഷ്ടപ്പെട്ടിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പാമ്പാടിയിലും പരിസരങ്ങളിലും ഉഉള വ്യാപാര സ്ഥാപനങ്ങളിലെ മോഷണ ശ്രമങ്ങൾ വ്യാപാരികളിൽ ആശങ്ക പടർത്തിയിട്ടുണ്ട്.

Kottayam pampady theft

MORE IN Kuttapathram
SHOW MORE