വിവസ്ത്രനാക്കി; ജനനേന്ദ്രീയത്തിൽ കത്തിവെച്ച് ഭീഷണി; അതിക്രമം; അറസ്റ്റ്

pathanapuram-arrest
SHARE

കൊല്ലം പത്തനാപുരത്ത് വിദ്യാർത്ഥിക്ക് നേരെ അഞ്ചംഗ സംഘത്തിന്റെ അതിക്രമം. ബലമായി വിവസ്ത്രനാക്കിയ ശേഷം ജനനേന്ദ്രീയത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി. പ്രതികളെ പൊലീസ് പിടികൂടി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ശനിയാഴ്ച വൈകിട്ടാണ് ഈ അതിക്രമം നടക്കുന്നത്. വീടിന് സമീപത്തെ അമ്പലത്തിലേക്ക് പോയ പതിനാലുകാരനെ അഞ്ചംഗ സംഘം തടഞ്ഞ് നിർത്തുകയായിരുന്നു. മദ്യപിച്ചുകൊണ്ടിരുന്ന  പ്രതികൾ കുട്ടിയെ അടുത്തേക്ക് വിളിച്ച ശേഷം വസ്ത്രങ്ങൾ മാറ്റി ജനനേന്ദ്രിയത്തിൽ കത്തിവച്ച്ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത് . 

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാങ്കോട് സ്വദേശികളായ അജിത്ത്, രാജേഷ്, അഖിൽ, അനീഷ്, അജിത്ത് എന്നിവരെ പത്തനാപുരം പൊലീസ്  പിടികൂടി. പോക്സോ, മർദ്ദനം തുടങ്ങി വകുപ്പുകളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത് . കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ കുട്ടിയുടെ മാതാപിതാക്കളുമായി പ്രതികൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനെതിരെയും പ്രതികൾക്കെതിരെ പ്രത്യേക  കേസ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE