പിതാവും ബന്ധുക്കളും ചേർന്ന് പെൺമക്കളെയും മാതാവിനെയും ആക്രമിച്ചു; പരാതി

family-attack
SHARE

ഇടുക്കി മാങ്കുളത്ത് പിതാവും ബന്ധുക്കളും ചേർന്ന് പ്രായപൂർത്തിയാവാത്ത പെൺ മക്കളെയും മാതാവിനെയും ആക്രമിച്ചതായി പരാതി. മർദനമേറ്റ പെൺകുട്ടികളിൽ ഒരാളുടെ കാൽ ഒടിയുകയും മറ്റൊരാൾക്ക് വയറിനും മുഖത്തിനും ഗുരുതര പരുക്കേൽക്കുകയും ചെയ്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഈ മാസം 12 നാണ് മാങ്കുളം വിരിപാറ സ്വദ്ദേശികളായ  രണ്ട് പെൺമക്കൾക്കും അമ്മയ്ക്കും മർദ്ദനമേറ്റത്. ഇരുവർക്കും പ്രായ പൂർത്തിയായിട്ടില്ല. പിതാവ് പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് അമ്മയുടെ ആരോപണം. ബുധനാഴ്ച്ച ഇവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിതാവും കുടുംബങ്ങളും ചേർന്നാണ് ആക്രമണം നടത്തിയത്. വിവാഹം കഴിഞ്ഞു മൂന്ന് വർഷം പിന്നിട്ടപ്പോൾ മുതൽ  മുതൽ ഭർത്താവിൽ നിന്നും ശാരീരിക മാനസിക പീഡനത്തിന് ഇരയായതായാണ് യുവതിയുടെ ആരോപണം. സംഭവത്തിൽ ചൈൽഡ് ലൈൻ പെൺകുട്ടികളുടെ മൊഴിയെടുത്തു. സംഭവത്തിൽ മൂന്നാർ സി ഐ രാജൻ അരമനയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 

MORE IN Kuttapathram
SHOW MORE