ഹരിപ്പാട് ചേപ്പാട് വിദേശനിർമ്മിത വ്യാജ മദ്യ നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 400 ലീറ്ററോളം വ്യാജ വിദേശമദ്യം പിടികൂടി. കേസിൽ എരിക്കാവ് സ്വദേശി സുധീന്ദ്രലാലിനെ എക്സൈസ് പിടികൂടി
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയില്‍ അര ലിറ്ററിന്റെ 783 കുപ്പി വിദേശ നിർമിത വ്യാജമദ്യം ഇവിടെ നിന്നും എക്സൈസ് പിടികൂടി. വ്യാജമദ്യം നിർമ്മിക്കുന്ന മോട്ടോർ ഘടിപ്പിച്ച മെഷീനും കുപ്പിയുടെ സീലിങ് മെഷീനും കണ്ടെത്തി. കൂടാതെ പല വിദേശമദ്യങ്ങളുടെ സ്റ്റിക്കറുകൾ, ഹോളോഗ്രം സീലിംഗ് സ്റ്റിക്കർ, അയ്യായിരത്തോളം കുപ്പികൾ, മദ്യത്തിന് നിറം നൽകുന്ന രാസവസ്തുവായ കാരമൽ, കന്നാസുകൾ എന്നിവയും കണ്ടെടുത്തു . മൂന്നുമാസമായി ഇവിടെ താമസിച്ച് വ്യാജമദ്യ നിർമാണം നടത്തി വരികയായിരുന്നു പ്രതി.
Fake liquor seized