sateesan-was-sentenced-to-l

കാസർകോട് ഒളവറ സ്വദേശി രജനിയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കണിച്ചിറ സ്വദേശി സതീശന് ജീവപര്യന്തം തടവ് ശിക്ഷ. രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് അഞ്ച് വർഷം കഠിന തടവ്. കൊലപാതക കേസിൽ ഒമ്പത് വർഷത്തിന് ശേഷമാണ് കോടതി വിധി വന്നത്. കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ വിധിയിൽ ഒന്നാം പ്രതി സതീശന് ജീവപര്യന്തവും രണ്ടാം പ്രതി ബെന്നിക്ക് അഞ്ച് വർഷം കഠിന തടവുമാണ് ശിക്ഷ. ഒന്നാം പ്രതി രണ്ട് ലക്ഷം രൂപയും രണ്ടാം പ്രതി ഒരു ലക്ഷം രൂപ പിഴയുമടക്കണം. ഒന്നാം പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. രണ്ടാം പ്രതിക്കെതിരെ  തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നതിനും മൃതദേഹം കുഴിച്ചു മൂടാൻ സഹായിച്ചതിനുമാണ് കേസെടുത്തത്.

 

2014 സെപ്റ്റംബർ 12നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഒളവറ സ്വദേശി രജനിയെ കാണാതായതിനെ തുടർന്ന് പിതാവ് ചന്തേര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലെ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരളഴിച്ചത്.  ഹോം നേഴ്സിംഗ് സ്ഥാപനം നടത്തിയിരുന്ന രജനിയും സതീശനും അടുപ്പത്തിലായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് രജനി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സതീശന്‍റെ കണിച്ചിറയിലെ വീട്ടുവളപ്പിൽ രജനിയുടെ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. രജനിയുടെ ഫോൺ കോൾ രേഖകൾ കേസിൽ നിർണായകമായി. കൊലപാതകം നടന്ന്  ഒരു മാസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.  കേസിൽ രണ്ടാം പ്രതി ബെന്നിയുടെ ഭാര്യയുടെ മൊഴിയാണ് നിർണായകമയാത്  

 

Sateesan, was sentenced to life imprisonment