എറണാകുളം വടക്കൻ പറവൂരിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 68 വർഷം കഠിനതടവ്. നീറിക്കോട് സ്വദേശി ഷാജിയെ ആണ് പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പ്രതി 22,000 രൂപ പിഴയും അടയ്ക്കണം.
2021ലാണ് കേസിനാസ്പദമായ സംഭവം. 9 വയസ്സുള്ള ആൺകുട്ടിയെ പടക്കം വാങ്ങി നല്കാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കളിസ്ഥലത്ത് നിന്നും പ്രതിയുടെ വീട്ടിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. അതിനടുത്ത മൂന്നുദിവസവും പീഡനം തുടർന്നു. ആലുവ വെസ്റ്റ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിൽ തുടർ അന്വേഷണം നടത്തി കുറ്റപ്രതം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പോക്സോ വകുപ്പ് അടക്കം ചുമത്തി 68 വർഷം കഠിന തടവും 22000 രൂപ പിഴയും വിധിച്ചു.
പ്രതി പിഴ തുക അടയ്ക്കാത്ത പക്ഷം 13 മാസം അധിക തടവും അനുഭവിക്കണം. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിനിരയായ ആൺകുട്ടിക്ക് നൽകാൻ കോടതി ഉത്തരവിട്ടു.
A minor boy was molested; 68 years rigorous imprisonment for the accused
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.