cinemasite-trape

സിനിമ സൈറ്റുകളുടെ മറവില്‍ കൗമാരക്കാരെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴിയെന്ന് കോഴിക്കോട് ആത്മഹത്യ ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍. ലാപ്ടോപ്പില്‍ ഭീഷണി സന്ദേശമെത്തിയതിനെ തുടര്‍ന്നാണ് ചേളന്നൂര്‍ സ്വദേശിയായ പതിനാറുകാരന്‍ ജീവനൊടുക്കിയത്. 

 

ലാപ്പ്ടോപ്പില്‍ സിനിമ കണ്ടുകൊണ്ടിരിക്കെയാണ് ആദിനാഥിനെ തേടി സന്ദേശമെത്തിയത്. 33,900 രൂപ പിഴ നല്‍കണമെന്നായിരുന്നു സന്ദേശത്തില്‍. ഇല്ലെങ്കില്‍ പൊലിസ് അറസ്റ്റ് ചെയ്യുമെന്നും ഭീഷണി. ഭയന്ന കുട്ടി കൂടുതലൊന്നും ആലോചിക്കാതെ ആത്മഹത്യയില്‍ അഭയം കണ്ടെത്തി. ഭീഷണി സന്ദേശത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നെഴുതിയ കത്തും വീട്ടില്‍ നിന്ന് കണ്ടെത്തി. കൗമാരക്കാരില്‍ സാധാരണ കണ്ടുവരുന്ന ഗെയിം കളിക്കുന്ന ശീലം ആദിനാഥിനില്ല. മറിച്ച് പല സൈറ്റുകളില്‍ പോയി സിനിമ കാണും. എന്നാല്‍ തുറക്കുന്ന ലിങ്ക് യഥാര്‍ഥ സൈറ്റല്ലെങ്കില്‍  വന്‍ ചതിയാകും പറ്റുക. ഇത്തരം സൈറ്റുകളുടെ മറവില്‍ കൗമാരക്കാരെ കുരുക്കാനും പണം തട്ടിയെടുക്കാനും വന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംശയം. 

 

വിഷയത്തില്‍ ചേവായൂര്‍പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. 

 

Cheating under the cover of movie sites; Big mafia behind

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.