പത്തനംതിട്ട പുത്തന്‍പീടികയില്‍ അമ്മയെ തീവച്ചു കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. മകന്‍റെ മദ്യപിച്ചുള്ള ഉപദ്രവത്തിന് എതിരെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പോയതിന്‍റെ പ്രകോപനത്തില്‍ ആയിരുന്നു ആക്രമണം. പ്രതിയെ അറസ്റ്റ് ചെയ്തു.
പുത്തന്‍പീടിക ജംക്ഷനിലെ ശ്രീഭദ്ര കോംപ്ലക്സില്‍ താമസിക്കുന്ന ഓമന ജോസഫിനെയാണ് മകന്‍ ജൂബിന്‍ തീവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പിതാവ് ആന്‍റണി ജോസഫ് പരാതി നല്‍കാനായി പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം. രാവിലെ ഭക്ഷണം നല്‍കാന്‍ വൈകിയതും പ്രകോപനമായി. അമ്മയുടെ കിടക്കയ്ക്കാണ് തീയിട്ടത്. പുക ഉയരുന്നത് കണ്ട അയല്‍ക്കാരാണ് പൊലീസിനേയും ഫയര്‍ഫോഴ്സിനേയും അറിയിച്ചത്. ഫയര്‍ഫോഴ്സെത്തി ഉടന്‍ തീയണച്ചു. വീട്ടിലുണ്ടായിരുന്ന മകനെ കസ്റ്റഡിയില്‍ എടുത്തു.
നാല് കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഫയര്‍ഫോഴ്സ് അതിവേഗം ഇടപെട്ടത് കൊണ്ടാണ് വന്‍ അപകടം ഒഴിവായത്. വധശ്രമക്കേസ് ചുമത്തി ജൂബിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ ഭാര്യ കളമശേരിയില്‍ ജോലിചെയ്യുകയാണ് . മകന്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പറഞ്ഞു.
Attempt to kill mother ; The son was arrested
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.