തലയോലപറമ്പിൽ സ്വാകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്ന് 42 ലക്ഷത്തിലധികം രൂപതട്ടിയ കേസിൽ മുങ്ങിയ പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്. ഡിവൈഎഫ്ഐ വനിതാ നേതാവായ കൃഷ്ണേന്ദു ഉൾപ്പെടെയുള്ള പ്രതികളെയാണ് പിടികൂടാനാവാത്തത്.പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്
തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ കൃഷ്ണേന്ദുവും രണ്ടാം പ്രതി ദേവി പ്രിജിത്തുമാണ് ഒളിവിൽ പോയത്. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് മാത്രമാണ് തലയോലപ്പറമ്പ് പൊലീസിന്റെ വിശദീകരണം. സിപിഎം അംഗമായ കൃഷ്ണേന്ദുവിന്റെയും ഭർത്താവിന്റെയും ചില അനധികൃത ഇടപാടുകളെ പറ്റി മാസങ്ങൾക്ക് മുമ്പ് തന്നെ പാർട്ടിക്ക് വിവരങ്ങൾ കിട്ടിയതായാണ് വിവരം. ഒരാഴ്ചമുമ്പ് ഇവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കിയതായാണ് ജില്ല നേതൃത്വം പറയുന്നത്. മാസങ്ങൾക്ക് മുമ്പ് നടപടിയെടുത്തെന്നാണ് ഏരിയ കമ്മിറ്റി പറയുന്നത്.
കൃഷ്ണേന്ദുവിന്റെയും സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഭർത്താവിന്റെയും ഒരു ബാങ്ക് അക്കൗണ്ടിൽ മാത്രം ഒരു വർഷത്തിനിടെ കോടികളുടെ ഇടപാടുകൾ നടന്നതായാണ് പരാതിക്കാരനായ സ്ഥാപന ഉടമയുടെ മൊഴി. തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായകൃഷ്ണേന്ദുവിന്റെ ഭർത്താവ് പഞ്ചായത്തിന്റെ ആംബുലൻസ് ദിവസവേതനത്തിൽ ഓടിക്കുകയാണ്.ഈ ആംബുലൻസ് അനധികൃത ഇടപാടുകൾക്ക് ഉപയോഗിച്ചെന്ന ആക്ഷേപമുണ്ടായിട്ടും എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതി അന്വേഷിച്ചില്ലെന്നും ആരോപണമുണ്ട് .
More than 42 lakh rupees were stolen; Where are Krishnendu and Devi?
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.