ഇടുക്കി പീരുമേട് ഡി.വൈ.എസ്.പി ജെ.കുര്യാക്കോസിന് സസ്പെൻഷൻ. രാജസ്ഥാൻ സ്വദേശിനിയെ പീഡിപ്പിച്ച പ്രതികളെ സഹായിച്ചതിനാണ് നടപടി. കുമളി പൊലീസ് കണ്ടെത്തിയ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് ഡി വൈ എസ് പി നിർദ്ദേശം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഡി വൈ എസ് പി ബോധപൂർവ്വം പ്രതികൾക്ക് ഒളിവിൽ പോകാനും തെളിവുകൾ നശിപ്പിക്കാനും അവസരം ഒരുക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
Peerumedu DYSP suspended
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.