കെ.എസ്.ആര്‍.ടി.സിയില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

ksrt-jobfraud
SHARE

കെ.എസ്.ആര്‍.ടി.സിയില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. പണം കൈമാറിയതിന്‍റെ രേഖകള്‍ അടക്കമാണ് പരാതി നല്‍കിയത്. തിരുവനന്തപുരം ഫോര്‍ട് പൊലീസ് അന്വേഷണം ആരംഭിച്ചു

പി.എസ്.സി വഴിയുള്ള  നിയമനം നിര്‍ത്തിയെന്നും സംഘടനകള്‍ വഴി നിയമനം നടക്കുന്നുണ്ടെന്നും കാട്ടിയാണ് പണം തട്ടിയത്. പലരില്‍ നിന്നാണ് ലക്ഷങ്ങളാണ് ഇവര്‍ തട്ടിയെടുത്തതെന്നും ഫോര്‍ട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി സ്വരൂപ് കണ്ണന്‍റെ പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്. 

പരാതിക്കാധാരമായ വിശദാംശങ്ങള്‍ പൊലീസ് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നു ശേഖരിച്ചു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയശേഷമാകും പൊലീസ് മറ്റു നടപടികളിലേക്ക് കടക്കുക

Complaint that he was offered a job in KSRTC and cheated

MORE IN Kuttapathram
SHOW MORE