തമിഴ്നാട് സ്വദേശിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍

ottappalam-threat
SHARE

ഒറ്റപ്പാലത്ത് ശുചിമുറിമുറി മാലിന്യം നീക്കുന്ന തമിഴ്നാട് സ്വദേശിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം ആർഎസ് റോഡ് സ്വദേശികളായ മുഹമ്മദ് അൻസാർ, ജാഫർ, അസൈനാർ എന്നിവരാണു ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. സത്യമംഗലം സ്വദേശി കാർത്തിക്കിനെ ഭാരതപ്പുഴയുടെ തീരത്ത് എത്തിച്ച് നേരിട്ടും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ കേസിലാണ് നടപടി.

കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു പിടിച്ചുപറി. അറസ്റ്റിലായവർ ഉൾപ്പെടെ നാലംഗ സംഘം കാര്‍ത്തിക്കിനെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. റെയിൽവേ സ്റ്റേഷനു പിന്നിൽ പുഴയോരത്തേക്കു കൊണ്ടുപോയ ശേഷമാണ് പണം തട്ടിയത്. കാർത്തിക്കിൽ നിന്ന് 7500 രൂപ പണമായും 7500 രൂപ ഗൂഗിൾ പേ വഴിയും തട്ടിയെന്നാണു കേസ്. യുവാവിന്റെ പരാതി പരിഗണിച്ചു ഗൂഗിൾ പേ അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു മൂവരും പൊലീസിന്റെ പിടിയിലായത്. ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. 

അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 

Three persons were arrested in the case of extorting money from a native of Tamil Nadu

MORE IN Kuttapathram
SHOW MORE