ഉല്‍സവത്തിന് ചെണ്ടമേളം കഴിഞ്ഞ് മടങ്ങുമ്പോള്‍ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

chendamelam-team-attacked-a
SHARE

കൊല്ലം മീയണ്ണൂരില്‍ ചെണ്ടമേളക്കാരെ മർദിക്കുകയും കുത്തിപരിക്കേൽപ്പിക്കുകയും ചെയ്ത മൂന്നു പേരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മീയണ്ണൂർ പാലമുക്കിലാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടന്നത്. പള്ളിമൺ മലേവയൽ നൗഫൽ, രജിത്ത്, പള്ളിമൺകിഴക്കേക്കരയില്‍ സുമേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  കൊട്ടറ കുളത്തൂർക്കാവിലെ ഉല്‍സവത്തിന് ചെണ്ടമേളം കഴിഞ്ഞ് മടങ്ങിപ്പോയവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞ് നിർത്തിയായായിരുന്നു ആക്രമണം. ഓയൂർ കരിങ്ങന്നൂർ അടയറ കടയിൽ വീട്ടിൽ സഞ്ജയ്കൃഷ്ണനാണ് കുത്തേറ്റത്. കഴിഞ്ഞ മൂന്നിന് രാത്രി മീയണ്ണൂർ പാലമുക്കിൽ വെച്ചായിരുന്നു ആക്രമണം. അക്രമികളുടെ പക്കലുണ്ടായിരുന്ന മൂർച്ചയുള്ള ആയുധമുപയോഗിച്ചാണ് സഞ്ജയെ കുത്തിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

Chendamelam team attack at Miyanur

MORE IN Kuttapathram
SHOW MORE