ബാറിലെ തര്‍ക്കത്തിന്‍റെ പേരില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; 2 പേര്‍ അറസ്റ്റില്‍

abducted-and-beaten-up-due-
SHARE

പാലക്കാട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായി കാപ്പ ചുമത്തപ്പെട്ട അബ്ദുൽ  റഹ്മാൻ എന്ന ആന മനാഫ്, സുഹൃത്ത് നിഷാം എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. ബാറിലുണ്ടായ തർക്കത്തിന്റെ പേരിലായിരുന്നു മർദനം. ഈ മാസം അഞ്ചിന് പുലർച്ചെ ഒലവക്കോട് വച്ചാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്.ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന തോണിപ്പാളയം സ്വദേശികളായ മനു, അരുൺ, രഞ്ജിത്ത് എന്നിവരെ ബാറിൽ വെച്ച് വഴക്കുണ്ടായതിൻ്റെ വൈരാഗ്യത്തിൽ ആക്രമിച്ചെന്നാണ് പരാതി. സിനിമ സ്റ്റൈലിൽ ബൈക്കിന് ക്രോസ് ഇട്ട് തടഞ്ഞു നിർത്തി രഞ്ജിത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കിൽ ബലമായി പിടിച്ചു കയറ്റി പേഴുങ്കര പുഴയോരത്ത് കൊണ്ടു പോയി ക്രൂരമായി  മർദിക്കുകയായിരുന്നു. 

പിടിച്ചുപറി, കഞ്ചാവ് കടത്തൽ, കൊലപാതക ശ്രമം ഉൾപ്പെടെ 13 ഓളം കേസുകൾ നിലവിലുള്ള കൊടും കുറ്റവാളിയാണ് അബ്ദുറഹ്മാൻ എന്ന ആന മനാഫ്. ഇയാൾ കാപ്പാ നിയമപ്രകാരം ആറുമാസം ജയിൽ ശിക്ഷ അനുഭവിച്ച് നിലവിൽ ജാമ്യത്തിലിറങ്ങിയ ആളാണ്. ഇയാളുടെ പ്രധാന കൂട്ടാളിയായ നിഷാമിന് അടിപിടി, കഞ്ചാവ് കടത്ത് തുടങ്ങി നാല് കേസുണ്ട്. ഇവരുടെ സഹായികളായ യുവാക്കളെ ഉൾപ്പെടെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടങ്ങിയതായി ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. 

Abducted and beaten up due to an argument in a bar

MORE IN Kuttapathram
SHOW MORE