ട്രെയിനില്‍ ലഹരി കടത്താന്‍ ശ്രമം; ചേര്‍ത്തല സ്വദേശികള്‍ പിടിയില്‍

drugarrest
SHARE

ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച കൂടിയ അളവ് ലഹരിയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചേര്‍ത്തല സ്വദേശികളായ ജീസ് മോന്‍, അഖില്‍ എന്നിവരെയാണ് പാലക്കാട് ഒലവക്കോടില്‍ ആര്‍പിഎഫ് സംഘം പിടികൂടിയത്. ബാഗിലൊളിപ്പിച്ചിരുന്ന ഹഷീഷ്, ചരസ്, എല്‍സിഡി സ്റ്റാമ്പ് ലഹരിയും കണ്ടെടുത്തു. 

50.85. ഗ്രാം ഹഷീഷ്, 8.65. ഗ്രാം ചരസ്, 30 എല്‍എസ്ഡി സ്റ്റാമ്പ്‌ എന്നിവയാണ് ഇരുവരില്‍ നിന്നും പിടികൂടിയത്. ഹിമാചലില്‍ നിന്നും വാങ്ങി ആലപ്പുഴയിലേക്ക് വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്നു ലഹരി. പതിവുകാരില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങും. നാട്ടിലെ കോളജ് വിദ്യാര്‍ഥികള്‍, അതിഥി തൊഴിലാളികള്‍ തുടങ്ങി പതിവുകാര്‍ക്ക് അഞ്ചിരട്ടി വരെ വില ഉയര്‍ത്തി കൈമാറും. സ്വന്തം ഉപയോഗത്തിനൊപ്പം ലക്ഷങ്ങള്‍ സമ്പാദിക്കുകയായിരുന്നു യുവാക്കളുെട ലക്ഷ്യം. ആര്‍പിഎഫിന്റെയും എക്സൈസിന്റെയും പതിവ് പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ബാഗില്‍ വസ്ത്രങ്ങളാണെന്ന് പറഞ്ഞ് പരിശോധന സമയത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിശദമായ ചോദ്യം െചയ്യലില്‍ ലഹരി ഒളിപ്പിച്ചെന്ന് സമ്മതിക്കുകയായിരുന്നു.   

പതിവ് ലഹരി കടത്തുകാരാണോ എന്നതുള്‍പ്പെെടയുള്ള കാര്യങ്ങള്‍ എക്സൈസ് വിശദമായി പരിശോധിക്കും. പിടികൂടിയ ലഹരിയ്ക്ക് വിപണിയില്‍ എട്ട് ലക്ഷത്തിലധികം രൂപ വിലവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 

MORE IN Kuttapathram
SHOW MORE