
ആൺ സുഹൃത്തിനൊപ്പം കണ്ടത് വീട്ടിലറിയാതെയിരിക്കാൻ സ്വന്തം അനുജത്തിയെ കൊലപ്പെടുത്തി 13 വയസ്സുകാരി. ബിഹാറിലെ വൈശാലിയിലാണ് സംഭവം. ഒൻപത് വയസുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. മുഖം മനസിലാകാതെയിരിക്കാൻ കൊലപ്പെടുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് മുഖം വികൃതമാക്കി. ഒപ്പം കൈവിരലുകളും മുറിച്ചുമാറ്റി.
മാതാപിതാക്കൾ വിവാഹത്തിന് പങ്കെടുക്കാൻ പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. മാതാപിതാക്കൾ തിരികെയെത്തിയപ്പോൾ ഇളയമകളെ കാണാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽക്കുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ മേയ് 19ന് കുട്ടിയുടെ മൃതദേഹം വീടിനുസമീപത്തെ വയലിൽ നിന്ന് കണ്ടെത്തി. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ സഹോദരിയും 18കാരനായ സുഹൃത്തും കുറ്റം സമ്മതിച്ചു. ഇരുവരെയും ഒരുമിച്ച് കണ്ടപ്പോൾ അനുജത്തി തെറ്റിദ്ധരിച്ചെന്നും,ഒരുമിച്ച് കണ്ട വിവരം വീട്ടിൽ അറിയിക്കുമെന്നും പറഞ്ഞതോടെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്താൻ തീരുമാനിച്ചത്. കുറ്റകൃത്യം നടപ്പിലാക്കാൻ ഒരു ബന്ധു സഹായിച്ചെന്നും ഇരുവരും വ്യക്തമാക്കി.
മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതിനുശേഷം തിരിച്ചറിയാതിരിക്കാനായി മുഖത്ത് ആസിഡ് ഒഴിക്കുകയും വിരലുകൾ മുറിച്ചുകളയുകയും ചെയ്തതായി ഇവർ പറഞ്ഞു. ആദ്യം മൃതശരീരം പെട്ടിക്കുള്ളിലാക്കി വീട്ടിൽ തന്നെയാണ് സൂക്ഷിച്ചിരുന്നതെന്നും എന്നാൽ ദുർഗന്ധം വമിക്കാൻ തുടങ്ങിയതിനാൽ വീട്ടിൽ നിന്നും മാറ്റി പാടത്ത് ഉപേക്ഷിക്കുകയായിരുന്നു എന്നും ഇരുവരും പൊലീസിൽ മൊഴി നൽകി. പതിമൂന്നുകാരിയെ ജുവനൈല്‍ ഹോമിലേക്കയച്ചതായും പതിനെട്ടുകാരനായ ആണ്‍സുഹൃത്തും ബന്ധുവും കസ്റ്റഡിയില്‍ തുടരുന്നതായും പൊലീസ് വ്യക്തമാക്കി.
13 Year old woman killed her sister