പനമ്പള്ളി നഗറിൽ പട്ടാപ്പകൽ സൈക്കിൾ മോഷണം; വിഡിയോ

theft
SHARE

കൊച്ചി പനമ്പള്ളി നഗറിൽ പട്ടാപ്പകൽ സൈക്കിൾ മോഷണം. വിവിധ അപ്പാർട്മെന്റുകളിൽ നിന്ന് മൂന്ന് സൈക്കിളുകൾ മോഷ്ടിച്ച് കടത്തി. സൈക്കിളുകൾ മോഷ്ടിച്ച് കൊണ്ടുപോകുനതിന്റെ CCTV ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.

ഈ മാസം 18നാണ് പനമ്പിള്ളി നഗർ വിദ്യാനഗറിൽ നിന്നും വിലപിടിപ്പുള്ള 3 സൈക്കിളുകൾ മോഷണം പോയത്. ഒരു സൈക്കിൾ കാണാതായതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒന്നിലധികം മോഷണം കണ്ടെത്തിയത്. മൂന്നും മോഷ്ടിച്ചത് ഒരാൾ തന്നെയെന്ന് ദൃശ്യങ്ങളിൽ വ്യക്തം. സൈക്കിളുകളുമായി മോഷ്ടാവ് എന്ന് സംശയിക്കുന്നയാൾ പോകുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു

സാധാരണ സൈക്കിളിൽ എത്തിയ മോഷ്ടാവെന്ന് സംശയിക്കുന്നയാൾ, ആ സൈക്കിൾ പ്രദേശത്ത് ഉപേക്ഷിക്കുകയും മൂന്ന് വിലപിടിപ്പുള്ള സൈക്കിളുകളുമായി കടക്കുകയുമായിരുന്നു. മോഷ്ടാവ് ഉപേക്ഷിച്ച സൈക്കിൾ സമീപത്തെ അപ്പാർട്ട്മെന്റിൽ സൂക്ഷിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കം സൈക്കിൾ നഷ്ടപ്പെട്ടവർ എറണാകുളം ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകി. മോഷ്ടാവെന്ന് സംശയിക്കുന്നയാളെ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് വിവരം. ഇയാൾ തന്നെയാണോ മോഷണം നടത്തിയത് എന്നാണ് ഇനി സ്ഥിരീകരിക്കാനുള്ളത്.

MORE IN Kuttapathram
SHOW MORE