യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

AmbalavayalArrest-2
SHARE

വയനാട് അമ്പലവയലിൽ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫുചെയ്ത് അശ്ലീല വീഡിയോകളാക്കി  പ്രചരിപ്പിച്ച യുവാവ് പിടിയിൽ. ചുളളിയോട് സ്വദേശി അജിന്‍ പീറ്ററാണ് അറസ്റ്റിലായത്. പരാതിക്കാരിയും എം.ബി.എ ബിരുദധാരിയായ അജിന്‍ പീറ്ററും സൗഹൃദത്തിലായിരുന്നു. ബന്ധം വഷളായതോടെയാണ് യുവതിയുടെ ചിത്രങ്ങൾ മോര്‍ഫുചെയ്ത് വീഡിയോകളാക്കി യുവാവ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അമ്പലവയല്‍ ബീവറേജസ് ഔട്‌ലറ്റിന് സമീപത്തെ ഇറച്ചിക്കടയിലെ ജീവനക്കാരന്റെ നമ്പരിൽ വാട്‌സാപ് അക്കൗണ്ടുണ്ടാക്കി വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. കർണാടക സ്വദേശിയായ ജീവനക്കാരനുമായി സൗഹൃദത്തിലായ ശേഷമാണ്   ഇയാളറിയാതെ നമ്പര്‍ ഉപയോഗിച്ചത്.

തമിഴ്‌നാട് പന്തല്ലൂര്‍ സ്വദേശിയായ മറ്റൊരാളുടെ ഫോണ്‍ നമ്പറും ഇതേരീതിയില്‍ പ്രതി ദുരുപയോഗം ചെയ്തതായി  കണ്ടെത്തി. പരാതിക്കാരിയുടെ അയല്‍വാസികളുടെ നമ്പറിലേക്ക് അടക്കമാണ് വീഡിയോ അയച്ചത്.  ഫോണ്‍ നമ്പരിന്റെ  ഉടമകളെ ചോദ്യം ചെയ്തതിൽ നിന്നും  പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അമ്പലവയൽ പൊലീസ്  പ്രതിയെ പിടികൂടുകയായിരുന്നു. 

Ambalavayal arrest

MORE IN Kuttapathram
SHOW MORE