ഡി.ജെ. വേദിയിലേക്ക് ഇരച്ചുകയറി ബജറംഗദള്‍ പ്രവര്‍ത്തകര്‍; അക്രമം; 6 പേര്‍ അറസ്റ്റില്‍

holly-attack
SHARE

മംഗളുരുവില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഹോളി ആഘോഷത്തിനെതിരെ ബജറംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം.  ആഘോഷത്തിന്റെ ഭാഗമായുള്ള ഡി.ജെ. വേദിയിലേക്ക് ഇരച്ചുകയറിയ ബജറംഗദള്‍ പ്രവര്‍ത്തകര്‍ അലങ്കാരങ്ങള്‍ അടിച്ചുതകര്‍ക്കുകയും സംഘാടകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി.

മംഗളുരു നഗരത്തിലെ മറോളിയിലെ ഗ്രൗണ്ടിലാണു ഹോളി ആഘോഷം നടന്നിരുന്നത്. രംഗദേ ബര്‍സയെന്ന പേരില്‍ രാവിലെ മുതല്‍ ഡി.ജെ. പാര്‍ട്ടി തുടങ്ങി. വിദേശീയരും സ്വദേശീയരുമായ യുവതി യുവാക്കളാണു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. വിവരം അറിഞ്ഞെത്തിയ ബജറംഗദള്‍ പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ അലങ്കാരങ്ങള്‍ തകര്‍ത്തു. ബാനറുകളും പോസ്റ്ററുകളും  കീറിയെറിഞ്ഞു. സംഘാടകരെ കയ്യേറ്റം ചെയ്തു

സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചുള്ള ഡി.ജെ. സംസ്കാരത്തിന് എതിരാണെന്നാണു ബജറംഗദളിന്റെ വാദം. കൂടാതെ വിദേശീയരടക്കം വ്യത്യസ്ത മതത്തില്‍പെട്ടവര്‍ ഹോളി ആഘോഷിക്കുന്നത് അനുവദിക്കില്ലെന്നും തീവ്രഹിന്ദുത്വ സംഘടാനാ പ്രവര്‍ത്തകര്‍ നിലപാട് എടുത്തു. വിവരറിഞ്ഞെത്തിയ പൊലീസ് ആറു ബജറംഗദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

Bajrang Dal activists vandalise venue hosting Holi celebrations in Mangaluru, 6 held

MORE IN Kuttapathram
SHOW MORE