വ്യാജ നമ്പരുള്ള ബൈക്കുകളില്‍ കറക്കം; യുവാവ് റിമാന്‍ഡില്‍

fake-bike
SHARE

വ്യാജ നമ്പരുള്ള ബൈക്കുകളില്‍ കറങ്ങി പൊലീസിനേയും മോട്ടോര്‍ വാഹനവകുപ്പിനേയും  കബളിപ്പിച്ചിരുന്ന യുവാവ് റിമാന്‍ഡില്‍. പത്തനംതിട്ട അടൂരില്‍ ബുള്ളറ്റിന്‍റെ വ്യാജ നമ്പര്‍ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കടമ്പനാട് സ്വദേശി അഖിലാണ് അറസ്റ്റിലായത്. ജിംനേഷ്യത്തിലെ ട്രെയിനറാണ്. 

കഥ ഇങ്ങനെ : കഴിഞ്ഞയാഴ്ച അമിതവേഗത്തില്‍പ്പോയ  പച്ച ബുള്ളറ്റിന് പെറ്റിയടിച്ചു. നോട്ടിസ് ചെന്നത് ചുവന്ന ബുള്ളറ്റുള്ള മാവേലിക്കരക്കാരന്. ഉടമ പൊലീസിനെ ബന്ധപ്പെട്ടു. തുടര്‍ അന്വേഷണത്തില്‍ പൊലീസ്  അഖിലിന്‍റെ വീട്ടിലെത്തി. അടുത്തിടെ വാങ്ങിയ ബൈക്കെന്നും രേഖകളെക്കുറിച്ച് അറിഞ്ഞില്ലെന്നും പറഞ്ഞ് അഖില്‍ നിഷ്കളങ്കനായി. പൊലീസിനും മോട്ടോര്‍വാഹനവകുപ്പിനും ആകെ ആശയക്കുഴപ്പം. മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയ്ക്ക് ചെന്നപ്പോഴാണ് രണ്ടാം സംഭവം. വീട്ടില്‍ വീണ്ടും വ്യാജ നമ്പരില്‍ വേറൊരു ബൈക്ക്. 

അഖില്‍ തിരിഞ്ഞും മറിഞ്ഞും പറഞ്ഞ വ്യാജ മൊഴികളെല്ലാം പൊളിഞ്ഞു. പൊലീസ് കയ്യോടെ അറസ്റ്റും ചെയ്തു. ഇനി വ്യാജ നമ്പരിലെ ബൈക്ക് ഉപയോഗിച്ച് എന്തായിരുന്നു പരിപാടി എന്നത് കണ്ടെത്തുകയാണ് പൊലീസിന്‍റെ അടുത്ത പണി. അഖിലിപ്പോള്‍ കൊട്ടാരക്കര സബ് ജെയിലില്‍ റിമാന്‍ഡിലാണ്. കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. 

Ride on bikes with fake number plates; The youth is in remand

MORE IN Kuttapathram
SHOW MORE