നഷ്ടമായത് 8 ലക്ഷം രൂപ; ജോലി തട്ടിപ്പിന് ഇരയായ യുവാവിന്റെ ആത്മഹത്യയില്‍ അന്വേഷണം

enquiry-in-man-died-after-l
SHARE

തിരുവനന്തപുരം പോത്തന്‍കോട് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്യപ്പെട്ട് ലക്ഷങ്ങളുടെ തട്ടിപ്പിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തതില്‍ അന്വേഷണം ആരംഭിച്ച് പൊലീസ് . കേരള ട്രെഡിഷണൽ ഫുഡ് പ്രോസസ്സിംഗ് ആന്റ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലിക്കായാണ് ഇയാൾ പണം നൽകിയ പോത്തന്‍കോട് സ്വദേശി രജിത് ആണ് ആത്മഹത്യ ചെയ്തത്. രജിത്ത് ഉള്‍പ്പടെ നിരവധി പേര്‍ തട്ടിപ്പിനിരയായ  കേസില്‍ ക്രൈംബ്രാ‍ഞ്ച് അന്വേഷണം നടക്കവെയാണ് യുവാവിന്‍റെ ആത്മഹത്യ.

ആറ്റിങ്ങല്‍ –പോത്തന്‍കോട് ഭാഗത്ത് നിരവധി പേര്‍ തട്ടിപ്പിനിരയായ കേസില്‍ ക്രൈംബ്രാഞ്ച്  അന്വേഷണം നടക്കുമ്പോള്‍ ഇതിന്‍റെ പേരിലുള്ള ആത്മഹത്യയാണ് ഇന്നുണ്ടായത് . 38 കാരനായ രജിത് വീട്ടിലെ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഘത്തിന്റെ പ്രസിഡന്റാണെന്ന്  ചിറയിൻകീഴ് സ്വദേശി സജിത്താണ് രജിത്തിന്‍റെ കൈയില്‍ നിന്ന്  പണം തട്ടിയെടുത്തത്. രജിത്തിനും ഭാര്യക്കും ജോലി വാഗ്ദാനം ചെയ്ത്  എട്ടുലക്ഷം രൂപയാണ് തട്ടിയത്. അഭിഭാഷകനും മാധ്യമ പ്രവർത്തനുമാണെന്ന് പരിചയപ്പെടുത്തിയാണ് സജിത് ആളുകളെ വലയിലാക്കിയിരുന്നത്.  പതിനഞ്ചോളം പേരില്‍ നിന്നായി  അന്‍പതു ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്ന് പണം നഷ്ടപ്പട്ട അനൂ രജിത്ത് പലവട്ടം പണം തിരികെ ആവശ്യപ്പെട്ടിട്ടും സജിത് മടക്കി നൽകിയില്ല. രജിത്തിന്‍റെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.  

Enquiry in man died after lost lakhs of rupees in job fraud

MORE IN Kuttapathram
SHOW MORE