sooryagayathri-arun-1603

തിരുവനന്തപുരം നെടുമങ്ങാട്  ഇരുപതുകാരി സൂര്യഗായത്രിയെ കുത്തിക്കൊന്ന കേസില്‍ സാക്ഷി വിസ്തരം പൂര്‍ത്തിയായി. സൂര്യഗായത്രിയുടെ മാതാപിതാക്കള്‍ മുതല്‍ ഫോറന്‍സിക് വിദഗ്ദര്‍ വരെ വിസ്തരിച്ച സാക്ഷികളിലുള്‍പ്പെടുന്നു. സൂര്യഗായത്രി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ഥമാണ് കൊലപാതകമെന്നായിരുന്നു പ്രതിയുടെ മൊഴി. പേയാട് സ്വദേശി അരുണാണ് കേസിലെ ഏക പ്രതി.

 

കൊല്ലപ്പെട്ട സൂര്യഗായത്രിയെ വിവാഹം ചെയ്തു നല്‍കാത്ത വിരോധമാണ് കൊലപാതകത്തിനു കാരണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ മൊഴി. നേരത്തെ അന്വേഷണ ഉദ്യഗസ്ഥനായിരുന്നു ബി.എസ്.സജിമോന്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഉദ്ോയഗസ്ഥനാണ്. പ്രതിയുടെ കയ്യിലെ മുറിവ് കത്തി മടക്കിയപ്പോള്‍ ഉണ്ടായെതന്നായിരുന്നുഡോക്ടര്‍ അബിന്‍ മുഹമ്മദ് നല്‍കിയ മൊഴി. സൂര്യഗായത്രിയുടെ കാലിനു ശേഷിയില്ലാത്ത അമ്മ വല്‍സലയും മൊഴി നല്‍കാന്‍ കോടതിയിലെത്തി. ആരു ചോദിക്കാനില്ലെന്ന ധൈര്യമാണ് പ്രതിയെ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്നായിരുന്നു അമ്മയുടെ മൊഴി. 39 സാക്ഷികളെ കോടതി വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി.  കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് സൂര്യഗായത്രിയെ 32 തവണ പ്രതി കുത്തി. മരണം ഉറപ്പിച്ച മടങ്ങാന്‍ നേരത്ത് ശരീരം അനങ്ങിയപ്പോള്‍ വീണ്ടും ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു. 

 

ഇതിനിടയില്‍ നിലവിളിച്ച പെണ്‍കുട്ടിയുടെ അഛനേയും തല്ലിയശേഷം വീടുവിട്ട് ഓടിരക്ഷപ്പെടുകായായിരുന്നു.നേരത്തെ അരുണുമായി സ്നേഹബന്ധത്തിലായിരുന്ന സൂര്യ ഗായത്രി അതുപേക്ഷിച്ച് കൊല്ലം സ്വദേശിയുമായി വിവാഹം നടത്തി. ആ ബന്ധം വേര്‍പെടുത്തിയെത്തിയശേഷം വീട്ടിലെത്തിയ സൂര്യഗായത്രി തനിക്ക് ബാധ്യതയായിത്തീരുമെന്നു കരുതിയായിരുന്നു കൊലപാതം നടത്തിയതെന്നും പൊലീസിനു മൊഴി നല്‍കി.ഓഗസ്റ്റ് 30 നായിരുന്നു കൊലപാതകം നടന്നത്.

 

Witness examination in the Suryagayathri case has been completed