ജോലിക്ക് പോകേണ്ട’; യുവതിക്ക് ക്രൂര മര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്

attack-on-raod
SHARE

ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ യുവതിക്ക് പരുക്ക്. ഭര്‍തൃപിതാവാണ് 26 കാരിയായ യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയും ഇഷ്ടിക കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തത്. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രേം നഗറിലാണ് സംഭവം.

യുവതി ജോലിക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ഇതിന് സമ്മതിച്ചില്ല. പിന്നാലെയാണ് ക്രൂരത. ‌ ഇന്നലെയാണ് സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുന്നത്. ദൃശ്യത്തില്‍ യുവതിയും ഭര്‍തൃപിതാവും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നതും ഇഷ്ടിക കൊണ്ട് ഭീഷണിപ്പെടുത്തുന്നതും കാണാം. യുവതി പിന്തിരിഞ്ഞ് പോകുന്നതോടെ തലയില്‍ ഇഷ്ടിക കൊണ്ട് രണ്ട് തവണ അ‌ടിക്കുകയായിരുന്നു.

പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടന്നും കേസെടുത്തിട്ടുണ്ടന്നും പൊലീസ് പറഞ്ഞു. ‌ചുറ്റുമുള്ളവര്‍ ‌ഓടിക്കൂടി യുവതിയെ ആശുപത്രിയിലെത്തിച്ചു.തലയില്‍ പന്ത്രണ്ടോളം സ്റ്റിച്ചുകളും ഉണ്ട്.

MORE IN Kuttapathram
SHOW MORE