സ്കൂള്‍ കലോല്‍സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; നടപടിയെടുക്കാതെ പൊലീസ്

മലപ്പുറം തേഞ്ഞിപ്പലത്ത് സ്കൂള്‍ കലോല്‍സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മൂന്നു മാസം മുന്‍പ് പരാതി നല്‍കിയിട്ടും പ്രതിയുടെ അറസ്റ്റ് അടക്കമുളള നടപടികള്‍ വൈകുന്നതായി ആക്ഷേപം.

കഴിഞ്ഞ നവംബാര്‍ 6ന് സ്കൂള്‍ കലോല്‍സവം നടക്കുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരെ പീഡന ശ്രമമുണ്ടായത്. ബാഗെടുക്കാന്‍ ക്ലാസില്‍ തനിച്ചു പോയ പെണ്‍കുട്ടിയെ പിന്നില്‍ നിന്നു വന്ന പ്രതി ആക്രമിക്കുകയായിരുന്നു. പുറത്തേക്ക് ഇറങ്ങി ഒാടിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം കണ്ട കുടുംബമാണ് വിവരം അധ്യാപകരെ അറിയിച്ചത്. 

പ്രതിയാണന്ന് സംശയമുളളയാളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. തേഞ്ഞിപ്പലം പൊലീസാണ് അന്വേഷണം നടത്തുന്നത്. സിസിടിവി അടക്കമുളള തെളിവുകള്‍ ശേഖരിക്കാന്‍ എളുപ്പമായിരുന്നിട്ടും തുടര്‍നടപടികള്‍ അനിശ്ചിതമായി നീളുകയാണ്.

Attempt to molest female student during school festival