വിദേശ കറൻസി തട്ടിയെടുക്കാൻ ശ്രമം: ലീഗ് പ്രവർത്തകൻ ഉൾപ്പെടെ 5 പേർപിടിയിൽ

currency-theft-3
SHARE

വിദേശ കറൻസി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഈരാറ്റുപേട്ടയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേർപിടിയിൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈരാറ്റുപേട്ട സ്വദേശിയായ ഷമാസിന്റെ കയ്യിൽ നിന്ന് ജീപ്പിൽ എത്തിയ സംഘം പണം തട്ടിയത്. കറൻസി മാറ്റുന്നതിനായി ഷമാസ് എറണാകുളത്തേക്ക് പോകുന്നറിഞ്ഞ സംഘം വഴിയിൽ തടഞ്ഞുനിർത്തി പണം തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ജീപ്പിലെത്തിയ സഘം  കൈയിൽ നിന്നും പണം തട്ടിയെടുത്തതായി  തെക്കേക്കര ജിലാനിപടി സ്വദേശി ഷമ്മാസ് പരാതി നൽകിയത് . വ്യാപാര ആവശ്യത്തിനായി എറണാകുളം വരെ പോകുവാൻ വഴിയരുകിൽ നിന്ന ഷമ്മാസിനെ സംഘം വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു, ശ്രമം പരാജയപെട്ടതോടെ കൈയിലിരുന്ന ബാഗ് തട്ടിയെടുത്ത സംഘം കടന്നുകളഞ്ഞു.

ബാഗിൽ ഒരു  ലക്ഷം രൂപയുണ്ടായിരുന്നെന്നാണ് ഷമ്മാസ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് മാറ്റി പറഞ്ഞതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കറൻസി കൈമാറ്റുന്നത് സംബന്ധിച്ചുള്ള വിവരം ലഭിക്കുന്നത്.ഈരാറ്റുപേട്ടയിലെ സജീവ ലീഗ് പ്രവർത്തകൻ  മുഹമ്മദ് നജഫ്, നജാഫീർ കബീർ, ആലപ്പുഴ  സ്വദേശി അഖിൽ, ഷിബി, എറണാകുളം ഇടക്കൊച്ചി സ്വദേശി ശരത് ലാൽ എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്.നജാഫ് ഈരാറ്റുപേട്ടയിലെ എയ്ഡഡ് സ്കൂളിലെ അറബിക് അധ്യാപകനാണ്. ഷമ്മാസ്  കറൻസി കൈമാറുവാൻ പോകുന്നുണ്ടെന്ന വിവരം കിട്ടിയ നജാഫ് ഇത് തട്ടിയെടുക്കുവാൻ  പദ്ധതിയിടുകയായിരുന്നു. ഇതിനായി മറ്റ് സുഹൃത്തുക്കളെ ഈരാറ്റുപേട്ടയിലെത്തിക്കുകയായിരുന്നുപ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിൽ ഏട്ടുപേരുണ്ടെന്നും ഇതിൽ മൂന്ന് പേരെ ഉടൻ പിടി കൂടുമെന്നും സിഐ ബാബു സെബാസ്റ്റ്യൻ പറഞ്ഞു.

foreign currency theft case

MORE IN Kuttapathram
SHOW MORE