പള്ളിയിൽ മോഷണം; മുഖ്യ പ്രതി അറസ്റ്റിൽ

church-theft
SHARE

ചെങ്ങന്നൂര്‍ കല്ലിശ്ശേരി പള്ളിയിൽ മോഷണം നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. തിരുവല്ല തിരുമൂലപുരം മംഗലശ്ശേരി കോളനിയില്‍ മണിയന്‍ ആണ് പിടിയിലായത്.

കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ വലിയപള്ളിയിലെ കാണിക്കവഞ്ചി കുത്തിതുറന്ന് പണം മോഷ്ടിച്ച കേസിലാണ് മുഖ്യ പ്രതി അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബര്‍ 4 നാണ് പള്ളിയുടെ വാതില്‍ കുത്തിതുറന്ന് അകത്തു കടന്ന് പ്രതി കാണിക്കവഞ്ചിയിലെ പണം കവർന്നത്. പതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. പള്ളിയുടെ മുന്‍പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ രണ്ട് പേരുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. 

ചങ്ങനാശ്ശേരി, തിരുവല്ല, മാവേലിക്കര സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ക്ഷേത്രങ്ങളിലേയും പള്ളികളിലേയും കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കുക പതിവാണ്. ഇയാളുടെ സഹായിയെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Theft in the church; The main accused was arrested

MORE IN Kuttapathram
SHOW MORE