എന്‍റെ ഉസ്താദിന് ഒരു വീട് എന്ന പേരില്‍ 90 ലക്ഷം തട്ടി; 4 പേർ അറസ്റ്റിൽ

housecheating-3
SHARE

എന്‍റെ ഉസ്താദിന് ഒരു വീട് എന്ന പേരില്‍ മതവിശ്വാസം ദുരുപയോഗം ചെയ്ത് തട്ടിയ 90 ലക്ഷം രൂപ മഞ്ചേരി പൊലീസ് പിടിച്ചെടുത്തു. 4 അറസ്റ്റിലായി. മുട്ടിപ്പാലത്തെ കെട്ടിടത്തില്‍ നിന്നും കരിങ്കല്ലത്താണിയില്‍ നിന്നുമായാണ് പണം കണ്ടെടുത്തത്. മുട്ടിപ്പാലത്തെ കെട്ടിടത്തിൽ നിന്നാണ് 58.5 ലക്ഷം രൂപ പിടിച്ചെടുത്തത്. പിന്നാലെ പ്രതികളിൽ ഒരാളായ കരിങ്കല്ലത്താളിയിലെ അബ്ദുൽ ജബ്ബാറിന്റെ  വീട്ടിൽ നിന്ന് 30.7 ലക്ഷം രൂപ കണ്ടെടുത്തു. എന്‍റെ ഉസ്താദിന് ഒരു വീട് എന്ന ഭവന പദ്ധതിയുടെ പേരിലാണ് സംഘം പണം കൈക്കലാക്കിയത്. വിശ്വാസ്യത നില നിര്‍ത്തന്നതിന്‍റെ ഭാഗമായി ഇടയ്ക്ക് ഒാരോ വീടുകള്‍ നിര്‍മിച്ച് പ്രമുഖരെ പങ്കെടുപ്പിച്ച് കൈമാറാറുമുണ്ട്.

പാലക്കാട് സ്വദേശി ചുണ്ടയിൽ ഷൗക്കത്തലി, പെരിന്തൽമണ്ണ സ്വദേശി തോണിക്കടവിൽ ടി കെ ഹുസൈൻ, അങ്ങാടിപ്പുറം പെരുമ്പള്ളി മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ. പൊലീസ് പരിശോധനയ്ക്കെത്തുന്നത് കണ്ട സംഘത്തിലെ പ്രധാന മുട്ടിപ്പാലത്തെ കേന്ദ്രത്തില്‍ നിന്ന് ഒാടി രക്ഷപ്പെട്ടു. 2 ലക്ഷം രൂപ നിക്ഷേപിച്ചാൽ 4 മാസംകൊണ്ട് 8 ലക്ഷം രൂപ വാഗ്ദാനം ചെയ്തും സംഘം പണം തട്ടിയതായി വിവരമുണ്ട്.

Malappuram Manjeri Muttippalam Cheating case arrest

MORE IN Kuttapathram
SHOW MORE