ഓൺലൈൻ ഡെലിവറി പരിചയം മുതലെടുത്തു; പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; അറസ്റ്റ്

Delivary-pocso
SHARE

ഓൺലൈൻ ഡെലിവറി പരിചയം മുതലെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉൾപ്പെടെ കടത്തിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടു പേർ കൊച്ചിയിൽ അറസ്റ്റിൽ . ഏലൂർ സ്വദേശികളായ ഹരീഷ്, മഹിന്ദ്ര സുബ്രഹ്മണ്യൻ എന്നിവരാണ് സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

കളമശേരിയിലെ ഹോസ്റ്റലിൽനിന്ന് ബുധനാഴ്ചയാണ്  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടുകാരിയെയും പ്രതികൾ വശീകരിച്ച് കാറിൽ കടത്തി കൊണ്ടുപോയത്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ഹരീഷിന് പെൺകുട്ടികളുമായി പതിവായി ഭക്ഷണം എത്തിച്ചുള്ള പരിചയം ഉണ്ടായിരുന്നു. അത് മുതലെടുത്ത് പെൺകുട്ടികളെ റൈഡിനു പോകാം എന്നു പറഞ്ഞ് വശീകരിച്ചു കൊണ്ടുപോകുകയായിരുന്നു.  

പെൺകുട്ടികളുമായി എറണാകുളം മറൈൻഡ്രൈവ് വാക്ക് വേയിൽ എത്തിയ പ്രതികൾ അവിടെ വെച്ച് അപമാര്യാദയായി പെരുമാറി. പെൺകുട്ടികൾ ബഹളം വെച്ചതിനെതുടർന്ന് പ്രതികൾ സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടു. തുടർന്ന് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു, പെൺകുട്ടികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇരുവരും നിരവധി കേസുകളിൽ പ്രതിയാണ്.

Attempt to molest girls; two arrested

MORE IN Kuttapathram
SHOW MORE