ഹൈവേ കേന്ദ്രീകരിച്ച് കവർച്ച; അച്ഛനും മകനും ഉൾപ്പെടുന്ന സംഘം പിടിയിൽ

highway-robbery
SHARE

ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അച്ഛനും മകനും ഉൾപ്പെടുന്ന സംഘം പിടിയിൽ. ദേശീയപാത നെടിയിരുപ്പിൽ കഴിഞ്ഞ മാസം നടന്ന കവർച്ചയെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്.

കോഴിക്കോട് പാലക്കാട് ദേശീയപാതൽ നെടിയിരുപ്പ് വച്ച്  സ്കൂട്ടറിൽ  പണവുമായി പോവുകയായിരുന്ന വള്ളുവമ്പ്രം സ്വദേശിയെ തടഞ്ഞ് നിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ച് അക്രമിച്ച ശേഷ  ഒൻപതര ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിൽ തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവർച്ചാ സംഘമാണ് പിടിയിലായത്. അച്ഛനും മകനും ഉൾപ്പെട്ട 6 അംഗ സംഘമാണ് പിടിയിലായത്. തൃശ്ശൂർ കൊടകര സ്വദേശി ജാക്കി ബിനു എന്ന പന്തവളപ്പിൽ ബിനു (40) , നെല്ലായി സ്വദേശി തൈവളപ്പിൽ ഹരിദാസൻ (54) , തൈവളപ്പിൽ  നിശാന്ത് (22) , വടക്കേകാട് കല്ലൂർ സ്വദേശി അക്ഷയ് (21), അമ്മാടം സ്വദേശി കളായ കിഴക്കേക്കുണ്ടിൽ നവീൻ ( 28 ) ,  ആനക്കാരൻ സുധി (25) എന്നിവരാണ് പിടിയിലായത്. 

കവർച്ച നടന്ന ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പ്രതികളെ  ചോദ്യം ചെയ്തതിൽ 6 മാസം മുൻപ് വള്ളുവമ്പ്രം വച്ച് 35 ലക്ഷത്തോളം രൂപ കവർച്ച ചെയ്ത സംഭവത്തിനും തുമ്പായി. പിടിയിലായ ഹരിദാസൻ  വിവിധ ജില്ല കളിലായി ലഹരിക്കടത്ത്, കവർച്ച ഉൾപ്പെടെ 35 ഓളം കേസുകളിലെ പ്രതിയാണ്. ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാലകൾ കവർച്ച ചെയ്ത സംഭവത്തിൽ പിടിക്കപ്പെട്ട്  2 മാസം മുൻപാണ്  ജാക്കി ബിനു  ജാമ്യത്തിൽ ഇറങ്ങിയത്. ഇയാളുടെ പേരിലും കവർച്ച മോഷണം ഉൾപ്പെടെ ഇരുപതിൽ അധികം കേസുകളുണ്ട്. 

പിടിയിലായ നിശാന്ത് കള്ളനോട്ട്  വിതരണം ചെയ്യാൻ ശ്രമിച്ചതിന് പിടിയിലായിട്ടുണ്ട്.  പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.  സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എ എസ് പി വിജയ് ഭാരത് റെഡി യുടെ  നേതൃത്വത്തിലാണ് സംഘത്തെ വലയിലാക്കിയത്. 

A father and son gang, who were carrying out robberies on the highway, were arrested

MORE IN Kuttapathram
SHOW MORE