കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമം; വി‍ഡിയോ

മലപ്പുറം എടപ്പാളിൽ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമം. മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. തലമുണ്ടയിലെ  ടൈലറിംഗ് ഷോപ്പ് നടത്തുന്ന ചെമ്പ്രയിൽ മണികണ്ഠന്റെ ഭാര്യ സിന്ധുവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. മാല പൊട്ടിച്ചെങ്കിലും സിന്ധു കളളന്  വിട്ടു കൊടുത്തില്ല.  നിലവിളിച്ച് റോഡിലേക്ക് ഓടിയതോടെ ബൈക്കിൽ എത്തിയയാൾ രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. പരുക്കേറ്റ യുവതിയെ എടപ്പാളിലെ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു.