200 കോടിയുടെ തട്ടിപ്പ്:‍ നടി ജാക്വിലിന്‍‍ ഫെര്‍‍ണാണ്ടസിന് ഇടക്കാല ജാമ്യം

jacqueline-2
SHARE

സാമ്പത്തിക തട്ടിപ്പുകേസില്‍‍ നടി ജാക്വിലിന്‍‍ ഫെര്‍‍ണാണ്ടസിന് ഡല്‍‍ഹി പാട്യാല കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.  200 കോടിയുടെ തട്ടിപ്പില്‍  ജയിലില്‍‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറില്‍‍ നിന്ന് കോടിക്കണക്കിനു രൂപയുടെ സമ്മാനങ്ങള്‍‍ കൈപ്പറ്റിയതിനെത്തുടര്‍‍ന്നു ജാക്വിലിനെയും പ്രതിചേര്‍‍ത്ത കേസിലാണ് ജാമ്യം. 

കള്ളപ്പണം വെളുപ്പിക്കല്‍‍ കേസില്‍‍ നടി  ജാക്വിലിന്‍ ഫെര്‍‍ണാണ്ടസിനെ  ഒന്നിലധികം തവണ ഇഡി ചോദ്യം ചെയ്തിരുന്നു. ഫോര്‍‍ട്ടിസ് ഹെല്‍‍ത്ത് കെയര്‍‍ പ്രമോട്ടറായ ശിവീന്ദര്‍‍ സിംങ്ങില്‍‍ നിന്നും 200 കോടി തട്ടിയെടുത്തെന്ന കേസില്‍‍ ജയിലില്‍‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറുമായുള്ള  ബന്ധം സംശയത്തിന്റെ നിഴലിലായതോടെയാണ്  താരത്തിനുമേല്‍‍ എന്‍‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിമുറുക്കിയത്.  ജയിലായിരുന്ന ശിവീന്ദര്‍‍ സിംങ്ങിന് ജാമ്യം സംഘടിപ്പിക്കാന്‍ ന‍ിയമ മന്ത്രാലയത്തിലെ ഉയര്‍‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന സഹായ വാഗ്ദാനം നല്‍‍കിയാണ്  സുകോഷ് ചന്ദ്രശേഖര്‍‍ തട്ടിപ്പു നടത്തിയത്.  ഇയാളുടെ ഭാര്യയും നടിയുമായ ലീന മരിയാപോളും കേസില്‍‍ പ്രതിയാണ്.

സുകേഷുമായി താരം വീഡിയോ കോളിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് കേസിലെ പ്രധാന സാക്ഷികളും പ്രതികളും മൊഴി നല്‍‍കിയിരുന്നു.  സുകേഷ്  തട്ടിപ്പുകാരനാണെന്ന് അറിയാമായിരുന്നു. ഇത് അറിഞ്ഞുകൊണ്ട് താരം  സൗഹൃദം തുടരുകയും  അയാളില്‍‍ നിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റുകയും ചെയ്തു.  ഇത്തരത്തില്‍‍ ലഭിച്ച തുക  സഹോദരന്റെയും സഹോദരിയുടെയും  പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലാണ്  നിക്ഷേപിച്ചത്. സുകേഷ് 10 കോടി രുപായുടെ സമ്മാനങ്ങള്‍‍ നല്‍‍കിയെന്ന കണ്ടെത്തലിനെത്തുടര്‍‍ന്നു  താരത്തിന്റെ പക്കല്‍‍ നിന്നും 15 ലക്ഷം രൂപയുള്‍‍പ്പടെ 7.7 കോടിയുടെ സ്വത്തുക്കള്‍ ഇ‍ഡി കണ്ടുകെട്ടിയിരുന്നു. 

Actress Jacqueline Fernandez gets interim bail

MORE IN Kuttapathram
SHOW MORE