സ്വർണം നൽകിയില്ലെങ്കിൽ പുറംലോകം കാണില്ല; ഭീഷണി; മകന്റെ ജീവൻ അപകടത്തിൽ: പിതാവ്

ദുബായിൽ സ്വർണ്ണക്കടത്ത് സംഘം  തടവിലാക്കിയ ജസീലിന്റെ ജീവൻ അപകടത്തിലാണെന്ന് പിതാവ് ജലീൽ മനോരമ ന്യൂസിനോട്. സ്വർണ്ണം ആവശ്യപ്പെട്ട് രണ്ടു തവണ ഭീഷണി സന്ദേശം വന്നിരുന്നു. സ്വർണ്ണം നൽകിയില്ലെങ്കിൽ ജസീലിനെ പുറംലോകം കാണിക്കില്ലെന്നായിരുന്നു ഭീഷണി. മകൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ തടവിലാണെന്ന് രണ്ട് മാസം മുൻപ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയതാണ്. ദുബായിൽ നിന്ന് ഭീഷണി കോൾ വന്നതിന്റെ പിന്നാലെയാണ് പരാതി നൽകിയത്. സ്റ്റേഷനിൽ ചെന്ന് ചോദിക്കുമ്പോൾ അന്വേഷണം നടക്കുന്നുവെന്നാണ് പറഞ്ഞിരുന്നത്. മകന് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും ജലീൽ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.