varkkala-arrest-1

 

തിരുവനന്തപുരം വര്‍ക്കലയില്‍ പരസ്യമദ്യപാനം ചോദ്യം ചെയ്ത സിഐടിയു പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ അസ്റ്റില്‍ . വര്‍ക്കല   ചെമ്മരുതി കുന്നുംപുറം കോളനിയിൽ സുല്‍ഫിക്കര്‍ എന്ന ചുമട്ടതൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളാണ് പിടിയിലായത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

 

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7 മണിക്കാണ് ചുമട്ടുതൊഴിലാളിയായ സിഐടിയും പ്രവര്‍ത്തകന്‍ സുല്‍ഫിക്കര്‍ ആക്രമിക്കപ്പെട്ടത്.  ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ആക്രമണം.   സുല്‍ഫിക്കറിന്‍റെ മുഖത്ത് വെട്ടിപരിക്കേല്‍പ്പിച്ച ഹമീദ്, ദേവന്‍ എന്ന് വിളിക്കുന്ന മുത്തു ,ആഷിക്ക് എന്നിവരാണ് പിടിയിലായത്.  ഹമീദിന്‍റെ സമീപത്തുള്ള മദ്യപാനം സമീപവാസികള്‍ ചോദ്യം ചെയ്യുകയായിരുന്നു. പ്രശ്നം പരിഹാരത്തിനായി എത്തിയ സിഐടിയു തൊഴിലാളിയായ സുല്‍ഫിക്കറിനെ മൂന്നംഗം സംഘം ആക്രമിക്കുകയായിരുന്നു. ഹമീദ് സ്വന്തം വീട്ടില്‍ നിന്ന് വാളെടുത്ത് മുത്തുവിന് നല്‍കുകയും മുത്തു സുല്‍ഫിക്കറിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. 

 

പരസ്യമായ മദ്യപാനം ,ലഹരി ഉപയോഗം എന്നിവയ്ക്ക് നേരത്തെയും സമീപവാസികള്‍ പ്രതികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്‍റെ വൈരാഗ്യവും ആക്രമണത്തിന് കാരണമായി. ആക്രണണത്തിന് ശേഷം രക്ഷപെട്ട പ്രതികളെ മൂന്ന് ദിവസത്തിന് ശേഷമാണ് അറസ്റ്റിലായത്.