ടാങ്കര്‍ ലോറിയില്‍ കടത്തിയ മൂന്ന് ക്വിന്റല്‍ കഞ്ചാവുമായി പെരുമ്പാവൂരില്‍ തമിഴ്നാട്ട്കാരന് പിടിയിലായി. മധുര സ്വദേശി സെല്‍വനെയാണ് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കസ്റ്റഡിയിലെടുത്തത്. ടാങ്കറിനുള്ളില്‍ അഞ്ച് അറകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
രഹസ്യവിവരത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പെരുമ്പാവൂര്‍ ഇരവിച്ചിറയിലാണ് ടാങ്കര്‍ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. ഓയില്‍ ടാങ്കറിനുള്ളില്‍ അഞ്ച് അറകള്‍ കണ്ടെത്തി. ഇത് തുറന്ന് പരിശോധിച്ച സംഘം ഞെട്ടി. 111 പാക്കറ്റുകളിലായി മൂന്ന് ക്വിന്റല്‍ കഞ്ചാവ്. ഒരു കാരണവശാലും തിരിച്ചറിയാതിരിക്കാന്‍ വൃത്തിയായി പൊതിഞ്ഞിട്ടുണ്ട്.ലോറി ഡ്രൈവര്‍ തമിഴ്നാട് മധുര സ്വദേശി സെല്‍വനെ കസ്റ്റിഡിയെലുത്ത് ചോദ്യം ചെയ്യുകയാണ്.
ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ലോറി ഡ്രൈവറെന്ന് അന്വേഷണസംഘം സംശയിക്കുന്നു. 2500 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് കിലോയ്ക്ക് 25,000 രൂപവരെ ഉര്‍ത്തിയാണ് വില്‍ക്കുന്നത്. വര്‍ധിച്ചുവരുന്ന ലഹരികടത്ത് സംഘങ്ങള്‍ ഓരോ കടത്തിനും പലവിധ മാര്‍ഗങ്ങള്‍ തേടുന്നു. അതില്‍ അല്പം സുരക്ഷിതമായ മാര്‍ഗമാണ് ടാങ്കര്‍ ലോറിയിലെ കഞ്ചാവ് കടത്തെന്ന് പൊലീസ് പറയുന്നു.