പാമ്പുകടി അരുംകൊല ആയ വഴി; സര്‍പ്പശാസ്ത്രജ്ഞര്‍ വരെ; നടുങ്ങി രാജ്യം

കുറ്റാന്വേഷണചരിത്രത്തില്‍ രാജ്യത്ത് തന്നെ ശ്രദ്ധേയമായ ഉത്രവധക്കേസിലെ വിധി വന്നിരിക്കുന്നു. പ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജ് കുറ്റക്കാരന്‍ തന്നെ. പാമ്പിനെ ഉപയോഗിച്ച്  ഉത്രയെ കൊലപ്പെടുത്തി എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. 87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍, നിര്‍ണായകമായ ഉത്രയുടേയും മൂര്‍ഖന്‍ പാമ്പിന്‍റേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. അങ്ങനെ പാമ്പിനെ കടിപ്പിച്ച് ഡമ്മി പരീക്ഷണം വരെ ക്രൈംബ്രാഞ്ച് നടത്തി സൂരജിനെതിരെ കുറ്റം തെളിയിക്കാന്‍. പൊലീസിനൊപ്പം സര്‍പ്പശാസത്രജ്ഞര്‍ വരെ കൂടിച്ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒടുവില്‍ ഉത്രയ്ക്ക് നീതി ലഭിച്ചിരിക്കുന്നു. കേസിന്‍റെ വഴിയും വിധിയും സംഭവിച്ചതും അറിയാം. വിഡ‍ിയോ കാണാം: