പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഓട്ടോഡ്രൈവർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കൊല്ലം കുളത്തൂപ്പുഴയില്‍ ഒരാള്‍ അറസ്റ്റില്‍. ഓട്ടോഡ്രൈവറായ സജിയാണ് പിടിയിലായത്. വീട്ടില്‍ ആരുമില്ലാത്തിരുന്ന സമയത്ത് സജി പെണ്‍കുട്ടിയെ കടന്ന് പിടിച്ചെന്നാണ് പരാതി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.