
മലപ്പുറം തേഞ്ഞിപ്പലത്ത് ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് മര്‍ജാനാണ് കഞ്ചാവും ഹാഷിഷ് ഓയിലുമുള്‍പ്പെടെയുള്ള ലഹരി ഉല്‍പനങ്ങളുമായി എക്സൈസിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സമീപത്തുവച്ച് മുഹമ്മദ് മര്‍ജാന്‍ ലഹരി വസ്തുക്കളുടെ വില്‍പന നടത്താറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരപ്പനങ്ങാടി എക്സൈസിന്റെ പരിശോധന. ഇരുപത്തിയേഴുകാരനായ പ്രതിയുടെ കാറില്‍ നിന്നും ഒന്നര കിലോ കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി. വാളും, നെഞ്ചക്കുമടക്കം ആയുധങ്ങളും പിടിച്ചെടുത്തു.
പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കാനാണ് എക്സൈസിന്റെ തീരുമാനം. പുതുവല്‍സരം പ്രമാണിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലഹരി ഉല്‍പനങ്ങളുടെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കി.