കൊച്ചിയില്‍ വൻ കഞ്ചാവ് വേട്ട; സിനിമയിലെ ‘കിങ് ഓഫ് ഡാർക്’ പിടിയിൽ

കൊച്ചിയില്‍ രണ്ടിടങ്ങളിലായി പൊലീസും എക്സൈസും പതിനഞ്ച് കിലോ കഞ്ചാവ് പിടികൂടി. ദുബായിലേക്ക് കൊറിയര്‍വഴി കടത്താന്‍ ശ്രമിച്ച അഞ്ചുകിലോയോളം കഞ്ചാവ് എക്സൈസും നഗരഹൃദയത്തിലെ ഫ്ളാറ്റില്‍നിന്ന് പത്ത് കിലോ കഞ്ചാവ് പൊലീസുമാണ് പിടിച്ചെടുത്തത്. രണ്ട് പേരെ പൊലീസ് അറസ്റ്റുചെയ്തു.

പലവ്യഞ്ജനങ്ങള്‍ക്കൊപ്പമാണ് ദുബായിലേക്ക് കൊറിയര്‍വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഇരുപത്തിയേഴ് കിലോ തൂക്കമുണ്ടായിരുന്ന പായ്ക്കറ്റ് കണ്ണൂരില്‍നിന്ന് കൊറിയര്‍വഴി കൊച്ചിയിലെ സ്ഥാപനത്തില്‍ എത്തിക്കുകയായിരുന്നു. സംശയം തോന്നിയ കൊറിയര്‍ സ്ഥാപനം എക്സൈസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കണ്ണൂരില്‍നിന്ന് കൊറിയര്‍ അയച്ച വ്യക്തിയെ അറസ്റ്റ് ചെയ്യാനുള്ള നടപടി തുടങ്ങിയതായി എക്സൈസ് അസിസ്റ്റന്‍ കമ്മീഷണര്‍ ടി.എസ്.ശശികുമാര്‍ പറഞ്ഞു.

റഹീസ് സിനിമയില്‍ മേക്കപ് മാനാണ്. കിങ് ഒാഫ് ഡാര്‍ക് എന്ന അപരനാമത്തിലാണ് റഹീസ് അറിയപ്പെടുന്നത്. ഇതുവരെ നൂറ് കിലോ കഞ്ചാവ് വിറ്റുവെന്ന് റഹീസ് സമ്മതിച്ചു.

കോയമ്പത്തൂരില്‍നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. കൊച്ചിയില്‍ കഞ്ചാവ് വില്‍പന സജീവമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നീക്കവും അറസ്റ്റും.