വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കിന്റെ ടയർ ഉൾപ്പെടെ മോഷ്ടിച്ചു

ചക്കിട്ടപാറ: പഞ്ചായത്തിലെ മുടിയൻചാൽ മേഖലയിൽ നിർമാണത്തിലുള്ള വീടിന്റെ മുറ്റത്ത് നിർത്തിയ ബൈക്കിന്റെ ടയറുകൾ ഉൾപ്പെടെ മോഷ്ടിച്ചു. കിഴക്കെപ്പറമ്പിൽ സന്തോഷിന്റെ പൾസർ ബൈക്കിന്റെ ടയർ, ഡിസ്ക്, കണ്ണാടി, ഇൻഡിക്കേറ്റർ എന്നിവയാണ് മോഷണം പോയത്. പുതിയ വീടിന്റെ സമീപത്താണ് കുടുംബം താമസിക്കുന്നത്. വീടിന്റെ മുറ്റത്താണ് സ്ഥിരമായി ബൈക്ക് നിർത്തിയിടുന്നത്. പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകി