നാലുകിലോ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ; കൂടുതൽ കണ്ണികളെന്ന് എക്സൈസ്

mdma-11
SHARE

മാരകമായ ലഹരിമരുന്ന് എം.ഡി.എം.എയും നാലു കിലോ കഞ്ചാവുമായി യുവാവ് തൃശൂരില്‍ എക്സൈസിന്റെ പിടിയില്‍. കാസര്‍കോട് സ്വദേശിയാണ് അറസ്റ്റിലായത്. ബൈക്കു യാത്രക്കാരായ രണ്ടു യുവതികളും യുവാക്കളും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി എക്സൈസ് മനസിലാക്കിയിരുന്നു. ഇവരോട് ലഹരിയുടെ ഉറവിടം ചോദിച്ചറിഞ്ഞു. അങ്ങനെയാണ്, കാസര്‍കോട് സ്വദേശി ഹുസൈന്റെ പേര് ലഭിക്കുന്നത്.

ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ആവശ്യക്കാരെന്ന വ്യാജേനെ വിളിച്ചു. എം.ഡി.എം.എയുമായി ആളെത്തി. കൈവശം നാലു കിലോ കഞ്ചാവും. അരഗ്രാം എം.ഡി.എം.എ. ലഹരിമരുന്നിന് 3500 രൂപ വരെയാണ് വില. ഒറ്റത്തവണ ഉപയോഗിച്ചാല്‍ ലഹരി പന്ത്രണ്ടു മണിക്കൂര്‍ വരെ ലഭിക്കും. വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ലഹരിമരുന്നാണിത്. നിശാപാര്‍ട്ടികളിലും ഈ ലഹരി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതരസംസ്ഥാനത്തു നിന്ന് കൊണ്ടുവന്ന കഞ്ചാവാണ് കൈവശമുണ്ടായിരുന്നത്. ലഹരിമരുന്ന് ശൃംഖലയിലെ കൂടുതല്‍ കണ്ണികളെ കണ്ടെത്താന്‍ എക്സൈസിന്റെ അന്വേഷണം തുടരുകയാണ്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...