വഴിത്തർക്കം: സംഘട്ടനത്തില്‍ ഗൃഹനാഥൻ മരിച്ചു; രണ്ടുപേർ പിടിയിൽ

cherthala-murder-2
SHARE

ചേര്‍ത്തലയില്‍ വഴി തർക്കത്തെത്തുടർന്നുണ്ടായ സംഘട്ടനത്തില്‍ വയോധികനായ ഗൃഹനാഥൻ മരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് ആലുങ്കൽമറ്റത്തിൽ വീട്ടിൽ മണിയൻ  ആണ് മരിച്ചത്. അയൽവാസികളായ സുന്ദരേശ റാവു, ശ്രീധര റാവു എന്നിവർ അറസ്റ്റിലായി. ഏറെ നാളായി നിലനിന്നിരുന്ന വഴി തർക്കമാണ് സംഘട്ടനത്തിലും, കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കർഷകത്തൊഴിലാളിയായ മണിയൻ്റെ പുരയിടത്തിന് നടുവിലൂടെ പ്രതികൾ ബൈക്കിൽ യാത്ര ചെയ്തത് മണിയൻ തടയുകയായിരുന്നു. ഇതില്‍ പ്രകോപിതരായ  പ്രതികൾ മണിയനെ ആക്രമിച്ചു. കുഴഞ്ഞു വീണ മണിയനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..

MORE IN Kuttapathram
SHOW MORE
Loading...
Loading...