പഴകിയ ബേക്കറി എത്തുമെന്ന് സൂചന; ആലപ്പുഴയില്‍ കര്‍ശന പരിശോധന

പഴകിയ ബേക്കറി ഉല്‍പ്പന്നങ്ങള്‍ വില്‍പനയ്ക്കെത്തുമെന്ന സൂചനയില്‍ ആലപ്പുഴയില്‍ കര്‍ശന പരിശോധന. മൂന്ന് മൊത്തവിതരണ കേന്ദ്രത്തില്‍നിന്ന് മൂന്നൂറു കിലോയിലധികം മധുരപലഹാരങ്ങള്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മാര്‍ച്ച് 30 ന് കാലാവധി അവസാനിച്ച മധുരപലഹാരങ്ങളാണ് പിടിച്ചെടുത്തതില്‍ ഏറെയും. പലതിലും നിര്‍മാണത്തിന്റെയോ കാലാവധിയുടേയോ തീയതി കുറിച്ചിട്ടുമില്ല.

ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ബേക്കറി കടകള്‍ക്ക് ഇളവുണ്ടായിരുന്നെങ്കിലും നിര്‍മാണ കേന്ദ്രങ്ങള്‍ പലതും തുറന്നിരുന്നില്ല. ജില്ലയിലെ നിരത്തുകളില്‍ ആളിറങ്ങിയതോടെയാണ് മൊത്തവിതരണ കേന്ദ്രങ്ങളും തുറന്നത്നൂറ്റി അമ്പത് കിലോഗ്രാമിലധികം ഹലുവ, ചിപ്സ്, മുറുക്ക്, ജിലേബി തുടങ്ങിയവയാണ് പിടിച്ചെടുത്ത്. പരിശോധന തുടരുമെന്ന് നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു.