മൂന്നാറിൽ ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഒറ്റപ്പാറ ഡിവിഷൻ വാച്ചർ അണ്ണാദുരൈ ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ഇന്നലെ രാവിലെ 11.30നാണ് സംഭവം. വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽ വേറാരും ഇല്ലാത്ത സമയം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.  ഒറ്റപ്പാറ ഡിവിഷൻ വാച്ചർ അണ്ണാദുരൈ  കുട്ടിയെ ആളൊഴിഞ്ഞ ലയത്തിന് പുറകിലേക്ക് കൊണ്ടുപോയി  വെച്ച് അവിടെ വച്ചാണ് അതിക്രമത്തിന് മുതിർന്നത്. സംഭവം കണ്ട അയൽക്കാരൻ   ഇയാളെ പിടികൂടി പൊലീസിൽ വിവരം അറിയിച്ചു. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്ക് എതിരെ കേസ് എടുത്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.