നടിമാർ ഉൾപ്പെട്ട സംഘം; മുംബൈയിൽ സെക്സ് റാക്കറ്റിനെ പിടികൂടി പൊലീസ്; അറസ്റ്റ്

മുംബൈ അന്ധേരിയിലെ ത്രീ സ്റ്റാർ ഹോട്ടലില്‍ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റിനെ കയ്യോടെ പിടികൂടി പൊലീസ്. 29–കാരിയുടെ നേതൃത്വത്തിൽ നടത്തുന്ന പെൺവാണിഭ സംഘത്തില്‍ നിന്നും മൂന്ന് നടിമാരെയടക്കം പൊലീസ് രക്ഷപ്പെടുത്തി. മൂംബൈ പൊലീസിന്റെ സോഷ്യൽ സർവീസ് ശാഖയാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. ‌

പ്രായപൂർത്തിയാകാത്ത പെൺകുട്ടി അടക്കം മൂന്ന് പേരെ നിർബന്ധപൂർവം വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. ഇവരെ പൊലീസ് രക്ഷപ്പെടുത്തി. സെക്സ് റാക്കറ്റിന് നേതൃത്വം നല്‍കിയ പ്രിയ ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. 

രക്ഷപ്പെടുത്തിയ സ്ത്രീകളിലൊരാള്‍ നടിയും ഗായികയുമാണ്. സാവ്ധാന്‍ ഇന്ത്യ എന്ന ടിവി ഷോയില്‍ അഭിനയിക്കുന്ന സ്ത്രീയാണ് ഇവര്‍. മറ്റൊരാള്‍ മറാത്തി സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരു വെബ് സീരിസില്‍ അഭിനയിക്കുകയാണ്. സംഭവത്തില്‍ പ്രിയ ശര്‍മ്മക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.