gang-rape-13

 

പ്രായപൂർത്തിയാകാത്ത കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. വയനാട് വൈത്തിരി കേളോത്ത് മുഹമ്മദ് ആനിഷ് (22) ആണ് പിടിയിലായത്. സുഹൃത്ത് നൽകിയ ഫോൺ നമ്പർ വഴി പരിചയപ്പെട്ട വിദ്യാർഥിനിയുമായി ഒരു വർഷം മുൻപ് അടുപ്പത്തിലായ പ്രതി ഒന്നര പവന്റെ കൈച്ചെയിൻ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ബന്ധം ഉപേക്ഷിച്ച വിദ്യാർഥിനിക്ക് വീട്ടുകാർ മറ്റൊരു വിവാഹാലോചന നടത്തുന്നത് അറിഞ്ഞ പ്രതി ഫോട്ടോകളും വിഡിയോയും വീട്ടുകാർക്ക് അയച്ചുകൊടുത്ത് 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

 

60,000 രൂപ നൽകി പ്രശ്നം അവസാനിപ്പിച്ചെങ്കിലും വീണ്ടും 30,000 രൂപ ആവശ്യപ്പെട്ടതോടെ വീട്ടുകാർ പരാതി നൽകി. മൈസൂരുവിൽ പണമെത്തിക്കാൻ ആവശ്യപ്പെട്ടതോടെ വീട്ടുകാരെന്ന വ്യാജേന പൊലീസ് മൈസൂരുവിൽ എത്തി പ്രതിയെ പിടികൂടി. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി. ചങ്ങരംകുളം എസ്ഐ ടി.ഡി.മനോജ്കുമാർ, സിപിഒമാരായ സി.അരുൺ, ടി.വി.ഉദയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.