മുണ്ടുടുത്ത് മാല പൊട്ടിക്കൽ; ''ഓപ്പറേഷൻ മുണ്ടൻസ് ഹണ്ടു''മായി പൊലീസ്

സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങങ്ങളിലായി ബൈക്ക് കളിൽ സഞ്ചരിച്ച് മാല പിടിച്ച്പറിക്കുന്ന  സംഘത്തിലെ മൂന്നു പ്രതികളെ ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇരുന്നൂറോളം മാലപിടിച്ചുപറിക്കേസുകള്‍ പ്രതിക്കള്‍ക്കതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ നിന്ന് അറുപത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു.

കോട്ടയം പൂഞ്ഞാർ സ്വദേശികളായ കീരി സുനി എന്ന സുനിൽ കെ.എസ്. അലുവ കണ്ണൻ എന്ന രമേശൻ, ഭരണങ്ങാനം സ്വദേശി അഭിലാഷ് എന്നിവരാണ് പിടിയിലായത്. 60കേസുകളിലായി ഒരു കിലോയോളം സ്വർണ്ണം കണ്ടെടുത്തു. 6 ജില്ലകളിലായി 200 ഓളം കേസുകളിൽ ഇവർ പങ്കാളികളാണെന്നാണ്‌സൂചന. അറുപതോളം കേസ്കൾ കണ്ടെത്തിയിട്ടുണ്ട്. മുണ്ടുടുത്ത് കൊണ്ട് ബൈക്ക് കളിൽ സഞ്ചരിച്ചായിരുന്നു ഇവർ മാല പൊട്ടിക്കൽ നടത്തിയിരുന്നത്.  2014 മുതൽ നടത്തിയ പിടിച്ച്പറി കേസ്സ് കളിലൊന്നും പിടിയിലായിട്ടില്ല. ''ഓപ്പറേഷൻ മുണ്ടൻസ് ഹണ്ട്" എന്ന പേരിൽ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയതെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെ.എം.ടോമി പറഞ്ഞു. 

പരിചയഭാവം നടിച്ച് വയോധികരായ സ്ത്രീകളെ തെരഞ്ഞ് പിടിച്ച് മാല പൊട്ടിക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്. പരിചയഭാവം നടിച്ച് ബൈക്കിലെത്തി വഴി ചോദിച്ച് കൊണ്ട് മാലപൊട്ടിച്ചെടുത്ത് രക്ഷപെടും. കഴിഞ്ഞ 8 മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. 8 പോലീസ് ജില്ലകളിലായി ആയിരത്തോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. നവ മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങളും അന്വേഷണത്തിന് സഹായകമായി. തമിഴ്നാട്, കർണ്ണാsക, ആന്ധ്രാപ്രദേശ്, ഗോവ എന്നീ അയൽ സംസ്ഥാനങ്ങളിലും അന്വേഷണം നടത്തി.